മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസിനു വേണ്ടി, ജില്ല മാസ് മീഡിയ വിഭാഗം തുടങ്ങിയ ബ്ലോഗിന്‍റെ ഔപചാരികമായ ഉത്ഘാടനം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍ ഐ എ എസ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രീ എം സി മോഹന്‍ദാസ് ഐ എ എസ് , ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന , Dy . DMO ഡോ . ഉമ്മര്‍ ഫാറൂക്ക് , പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയധികം പ്രയോജനപ്പെടുത്തേണ്ട ഒന്നാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു
Saturday, 16 June 2012
Tuesday, 12 June 2012
World No Tobacco Day 2012
ലോക പുകയില വിരുദ്ധ ദിനം ജില്ലാ തല പരിപാടി
ലോക പുകയില വിരുദ്ധ ദിനം ജില്ലാ തല പരിപാടി 2012 മേയ് 31 നു മലപ്പുറത്ത് നടന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി ജില്ല പോലീസ് മേധാവി കെ സേതുരാമന്‍ ഐ പി എസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് താലൂക്ക് ആസ്പത്രി മീറ്റിംഗ് ഹാളില്‍ ദിനാചരണ പരിപാടിയും സെമിനാറും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞു ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷ കെ എം ഗിരിജ ആധ്യക്ഷം വഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ സകീര്‍ ഹുസൈന്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ . കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി. കൌണ്‍സിലര്‍ പാലോളി കുഞ്ഞുമുഹമത് ,ജില്ല ആര്‍ സി എച് ഓഫീസര്‍ ഡോ . റോസ് മേരി ,താലൂക് ആസ്പത്രി സൂപ്രണ്ട് ഡോ . പി . വി ശശിധരന്‍ ടെക്നിക്കല്‍ അസി. വേലായുധന്‍ ടെപ്യുടി മാസ് മീഡിയ ഓഫീസര്‍ കെ പി സാദിക്ക് അലി എന്നിവര്‍ സംസാരിച്ചു.മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ് സ്വാഗതവും , ടെപ്യുടി മാസ് മീഡിയ ഓഫീസര്‍ പി .രാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ ,ടെപ്യുടി ഡി എം ഓ ഡോ . രേണുക ഡി പി എം ഡോ . അസ്ലം ഫാറൂക്ക എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു .
Monday, 11 June 2012
Tuesday, 5 June 2012
Sensitization on NCD for Food handlers
ജീവിത ശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഏക ദിന ബോധവല്‍ക്കരണ പരിപാടി നടത്തി.കൊണ്ടോട്ടി അല്‍ അമാന ഓടിറ്റൊരിയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിടണ്ട് സി ഫാത്തിമ ബീവി ഉത്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ . കെ സക്കീന ആധ്യക്ഷം വഹിച്ചു. ടെപ്യുടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക മുഖ്യ പ്രഭാഷണം നടത്തി. ജില്ല മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ്, ടെപ്യുടി ജില്ല മാസ് മീഡിയ ഓഫീസര്‍ പി രാജു ,ടെക്നിക്കല്‍ അസി. വേലായുധന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടെപ്യുടി ജില്ല മാസ് മീഡിയ ഓഫീസര്‍ കെ പി സാദിക്ക് അലി സ്വാഗതവും എച് എസ് ജോര്‍ജ് ജോസഫ് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)