Messages


1 comment:

  1. കവിത ജീവന്‍റെ തുള്ളികള്‍

    ആദ്യമായ് പിച്ച വെച്ച് നടന്നുള്ളോരാദിനം
    മായാതെ മനസ്സില്‍ നിറഞ്ഞു നില്‍പ്പൂ
    പൊട്ടടി വെച്ചിട്ട് എത്തി പ്പിടിക്കുവാന്‍
    വെമ്പിയ വീഴ്ചയില്‍ നിന്നെ കോരിയെടുത്തു

    ആദ്യമായി എന്‍ മാറില്‍ ചവുട്ടിയ നിന്‍ പാദം
    കൊതിയോടെ ഞാനെടുത്തുമ്മ വെച്ചു
    ഏറെ നടക്കുവാനായുള്ള നിന്‍ പാദം
    തളര്‍ന്നത് ഇന്നെന്നെ കരയിക്കുന്നു

    കാലത്തിന്‍ ക്രൂരത നിന്നിലെക്കൈതുവോ
    ചോദിച്ചു വാങ്ങുവാന്‍ പ്രായംയില്ലേലും
    ഏറെ പവിത്രമാം മണ്ണില്‍ ചവുട്ടിക്കാന്‍
    നേര്ച്ച ഞാന്‍ നേര്‍ന്നതു പാഴാകുമോ
    കാലം പഴിക്കുന്നൊരമ്മയായ് തീരുവാന്‍
    വയാതെ എങ്ങു പോയ്‌ ഞാനോളിക്കും

    തത്തികളിക്കുന്ന പൂമ്പാറ്റ കുഞ്ഞിനെ
    ഓടി പിടിക്കേണ്ട പ്രയത്തിളിന്നു നീ
    ഉമ്മറ കോണില്‍ നനയുന്ന കണ്ണോടെ
    നോക്കുന്ന കാഴ്ച യെന്‍ നെഞ്ച് പിളര്‍ക്കുന്നു
    വേച്ച് വലിക്കുന്ന നിന്‍ കാലിന്‍ വേദന
    നെച്ജിലെക്കെത്തുന്ന വേദന തീര്‍ക്കുന്നോ

    പലനാള്‍ അവരോതി ജീവന്റെ ഇരുതുള്ളി
    നിനക്കെകുവാനായ് കെഞ്ചി നോക്കി
    ഒരു വെണ്‍ പിരാവിന്റെ ശുദ്ധ മനസ്സോടെ
    ചൊല്ലിയതെന്തിനെന്ന്നിന്നു ഞാനറിയുന്നു

    സ്നേഹം മുലപ്പാലായി പതിവായ് നിനക്കെകി
    അവര്‍ ചോന്ന ജീവന്റെ തുള്ളി ഞാന്‍ തന്നീല
    എന്‍ നെഞ്ച് ചവുട്ടി മെതിക്കുവാന്‍
    നിന്‍ കാലിന്നു ശേഷിയില്ലാത്തതില്‍ കേണി ടുന്നു

    ഉമ്മറ വാതില്‍ തുറക്കുകില്‍ കാണുന്ന
    ജീവന്റെ മന്ദിരം ആശ തന്‍ മന്ദിരം
    എന്തെ... എനിക്കായ് തുറന്നില്ലേ എന്നു നീ ....
    ചോദിക്കുകില്‍ ഞാന്‍ തീര്‍ത്തും നിസ്സംഗ
    ഞാന്‍ ചെയ്ത കുറ്റ ത്തിന്‍ മാപ്പുസാക്ഷിയായി
    അവര്‍ നിന്നെ കാണിക്കും എല്ലാര്‍ക്കുമായി

    എന്നെ വരിഞ്ഞു മുറുക്കി കൊല്ലുവാന്‍
    കാലം ഒരു പെരും പാമ്പായി വന്നിടും
    എന്‍ ബോധം മുഴുവനും ചിതറി തെറി പ്പിക്കാന്‍
    കാലം ഒരു കൊടും കാറ്റായ് വന്നിടും
    എന്‍ കാഴ്ചയില്ലാ കണ്കള്‍ കൊത്തിപ്പറി ക്കുവാന്‍
    കാലം ഒരു വന്‍ ഗരുഡനായ് വന്നിടും
    വെള്ളയുടുപ്പിട്ട മാലാഖ മാരെ .....
    കൊണ്ടുപോകൂ എന്നെ അനന്ത വിഹായസ്സില്‍ ........

    (പോളിയോ തുള്ളി മരുന്ന് നല്‍കാത്ത ഒരമ്മയുടെ കുറ്റ സമ്മതം.....
    ഈ വരുന്ന ജനുവരി ജനുവരി 20 ന്നു(2013) പൊളിയോ വിമുക്ത്ത ഇന്ത്യ ക്കായി
    പൊളിയോ തുള്ളിമരുന്നു എല്ലാ കുട്ടികള്‍ക്കും കൊടുക്കുമല്ലോ....)

    മദന്‍ ഗോപാല്‍ മീമ്പാറ്റ് ചെരാട്ട്

    ReplyDelete