Saturday 28 July 2012

Tobacco Free Campus Initiative


ലാലയങ്ങള്‍ പുകയില വിമുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസും ,മലപ്പുറം ഗവ.കോളേജ്  എന്‍ എസ് എസ്  യുണിറ്റ് ഉം സംയുക്തമായി ഏകദിന സെമിനാര്‍ നടത്തി. കോളേജില്‍ നടന്ന പരിപാടി ജില്ല പോലീസ് മേധാവി കെ  സേതുരാമന്‍ ഐ.പി.എസ്  ഉത്ഘാടനം ചെയ്തു. ഡി. എം. ഓ. ഡോ. കെ. സക്കീന ആദ്യക്ഷം വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ രാം മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഡോ . പുഷ്പകുമാരി , ജില്ല മാസ് മീഡിയ ഓഫീസര്‍ ജോര്‍ജ് , dy .ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍മരായ സാദിക്ക് അലി , രാജു,    എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസര്‍ ബൈജു മോഹന്‍ എന്നിവര്‍ സംസാരിച്ചു  പുകയിലയുടെ ദൂഷ്യവശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ  ഷമീം ക്ളാസ് എടുത്തു.

No comments:

Post a Comment