Saturday, 28 July 2012
Tobacco Free Campus Initiative
കലാലയങ്ങള്‍ പുകയില വിമുക്തമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസും ,മലപ്പുറം ഗവ.കോളേജ് എന്‍ എസ് എസ് യുണിറ്റ് ഉം സംയുക്തമായി ഏകദിന സെമിനാര്‍ നടത്തി. കോളേജില്‍ നടന്ന പരിപാടി ജില്ല പോലീസ് മേധാവി കെ സേതുരാമന്‍ ഐ.പി.എസ് ഉത്ഘാടനം ചെയ്തു. ഡി. എം. ഓ. ഡോ. കെ. സക്കീന ആദ്യക്ഷം വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ രാം മോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ഡോ . പുഷ്പകുമാരി , ജില്ല മാസ് മീഡിയ ഓഫീസര്‍ ജോര്‍ജ് , dy .ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍മരായ സാദിക്ക് അലി , രാജു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ബൈജു മോഹന്‍ എന്നിവര്‍ സംസാരിച്ചു പുകയിലയുടെ ദൂഷ്യവശങ്ങള്‍ എന്ന വിഷയത്തില്‍ ഡോ ഷമീം ക്ളാസ് എടുത്തു.
Friday, 13 July 2012
WORLD POPULATION DAY
ലോക ജനസംഖ്യാ ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉത്ഘാടനം കൊണ്ടോട്ടി ഇ എം ഇ എ കോളേജില്‍ ,ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി വനജ നിര്‍വഹിച്ചു.പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു.കാലികറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗം ഡോ ടി പി അഹമ്മദ് മുഖ്യാതിതി ആയിരുന്നു . സെമിനാറില്‍ നിലമ്പൂര്‍ അമല്‍ കോളേജ് പ്രിന്സിപാല്‍ ഡോ എം ഉസ്മാന്‍ വിഷയം അവതരിപ്പിച്ചു. ജില്ല ആര്‍ സി എച് ഓഫീസര്‍ ഡോ റോസ് മേരി ,പ്രൊഫ്. നജീബ് , ജില്ല മാസ് മീഡിയ ഓഫീസര്‍ ജോര്‍ജ് , Dy മാസ് മീഡിയ ഓഫീസര്‍ കെ പി സാദിക്ക് അലി , Dy മാസ് മീഡിയ ഓഫീസര്‍ പി രാജു ,ജുനിയര്‍കണ്സല്‍റെന്റ്റ് സുബൈറുല്‍ അവാന്‍ ,പ്രൊഫ്. കെ ഹംസ എന്നിവര്‍ സംസാരിച്ചു.
Saturday, 16 June 2012
BLOG FORMAL LAUNCHING
മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസിനു വേണ്ടി, ജില്ല മാസ് മീഡിയ വിഭാഗം തുടങ്ങിയ ബ്ലോഗിന്‍റെ ഔപചാരികമായ ഉത്ഘാടനം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍ ഐ എ എസ് നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ശ്രീ എം സി മോഹന്‍ദാസ് ഐ എ എസ് , ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന , Dy . DMO ഡോ . ഉമ്മര്‍ ഫാറൂക്ക് , പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെയധികം പ്രയോജനപ്പെടുത്തേണ്ട ഒന്നാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു
Tuesday, 12 June 2012
World No Tobacco Day 2012
ലോക പുകയില വിരുദ്ധ ദിനം ജില്ലാ തല പരിപാടി
ലോക പുകയില വിരുദ്ധ ദിനം ജില്ലാ തല പരിപാടി 2012 മേയ് 31 നു മലപ്പുറത്ത് നടന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലി ജില്ല പോലീസ് മേധാവി കെ സേതുരാമന്‍ ഐ പി എസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് താലൂക്ക് ആസ്പത്രി മീറ്റിംഗ് ഹാളില്‍ ദിനാചരണ പരിപാടിയും സെമിനാറും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞു ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷ കെ എം ഗിരിജ ആധ്യക്ഷം വഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ സകീര്‍ ഹുസൈന്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ . കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി. കൌണ്‍സിലര്‍ പാലോളി കുഞ്ഞുമുഹമത് ,ജില്ല ആര്‍ സി എച് ഓഫീസര്‍ ഡോ . റോസ് മേരി ,താലൂക് ആസ്പത്രി സൂപ്രണ്ട് ഡോ . പി . വി ശശിധരന്‍ ടെക്നിക്കല്‍ അസി. വേലായുധന്‍ ടെപ്യുടി മാസ് മീഡിയ ഓഫീസര്‍ കെ പി സാദിക്ക് അലി എന്നിവര്‍ സംസാരിച്ചു.മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ് സ്വാഗതവും , ടെപ്യുടി മാസ് മീഡിയ ഓഫീസര്‍ പി .രാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ ,ടെപ്യുടി ഡി എം ഓ ഡോ . രേണുക ഡി പി എം ഡോ . അസ്ലം ഫാറൂക്ക എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു .
Monday, 11 June 2012
Tuesday, 5 June 2012
Sensitization on NCD for Food handlers
ജീവിത ശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഹോട്ടല്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഏക ദിന ബോധവല്‍ക്കരണ പരിപാടി നടത്തി.കൊണ്ടോട്ടി അല്‍ അമാന ഓടിറ്റൊരിയത്തില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിടണ്ട് സി ഫാത്തിമ ബീവി ഉത്ഘാടനം ചെയ്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ . കെ സക്കീന ആധ്യക്ഷം വഹിച്ചു. ടെപ്യുടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക മുഖ്യ പ്രഭാഷണം നടത്തി. ജില്ല മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ്, ടെപ്യുടി ജില്ല മാസ് മീഡിയ ഓഫീസര്‍ പി രാജു ,ടെക്നിക്കല്‍ അസി. വേലായുധന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടെപ്യുടി ജില്ല മാസ് മീഡിയ ഓഫീസര്‍ കെ പി സാദിക്ക് അലി സ്വാഗതവും എച് എസ് ജോര്‍ജ് ജോസഫ് നന്ദിയും പറഞ്ഞു.
Friday, 25 May 2012
NCD
ജീവിത ശൈലീ രോഗനിയന്ത്രണം . സെമിനാര്‍ സംഘടിപ്പിച്ചു .
ജീവിത ശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി പൂക്കോട്ടൂര്‍ ഗവ. എച് എസ് സ്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ സലാം ഉത്ഘാടനം ചെയ്തു. ഡി എം ഒ ഡോക്ടര്‍ കെ സക്കീന ആധ്യക്ഷം വഹിച്ചു . ഡി പി എം ഡോ . അസ്‌ലം ഫാറൂക് വിഷയം അവതരിപ്പിച്ചു . പ്രിന്സിപാല്‍ എച് സൈനുദ്ധീന്‍ , ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ജോര്‍ജ് എം പി , ടെപ്യുട്ടീ ജില്ലാ മാസ് മീഡിയ ഓഫീസര്‍മാരായ പി രാജു , കെ പി സാദിക്ക് അലി എന്നിവര്‍ സംസാരിച്ചു .
Inauguration: P A Slam, Grama Panchyat President |
George MP, DEMO |
Presidential Address: Dr K Sakeena DMO |
Class: Dr Aslam Farookh, DPM |
Wednesday, 23 May 2012
PPI 2012
പള്‍സ് പോളിയൊ പരിപാടി 2012. ഒന്നാം ഘട്ടം . ജില്ലാ തല ഉത്ഘാടനം തിരൂരില്‍ നടന്നു. ബഹു . എം. പി. ശ്രീ. ഇ. ടി. മുഹമ്മദ് ബഷീര്‍ ഉത്ഘാടനം നടത്തി . ബഹു. എം.എല്‍.എ ശ്രീ . സി . മമ്മൂട്ടി ആധ്യക്ഷം വഹിച്ചു. പരിപാടിക്ക് മുന്നോടിയായി ടൌണില്‍ വിളംബര ജാഥ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി സുഹറ മമ്പാട് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിനു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ കെ സക്കീന സ്വാഗതം ആശംസിച്ചു.
Smt. Suhara Mambad, District Panchayat President |
Dr K Sakeena DMO . Welcome Speech |
Sri. C Mammootty , MLA , Presidential Address |
Sri E T Muhammed Basheer MP, Inauguration |
Smt Suhara Mambad, President, District Panchayat |
Dr Rose Mary RCH Officer |
Dr Rajeevan, ADHS, Observer, Key note Address |
Subscribe to:
Posts (Atom)